ഒതുക്കുങ്ങള്‍: മുസ്ലീം ലീഗുകാരനായ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ഗുണ്ടാവിളയാട്ടം. സ്വകാര്യവ്യക്തിയുടെ മതില് പൊളിച്ച് റോഡ് വെട്ടി.
ഒതുക്കുങ്ങല്‍ അയ്യായില്‍ വീട്ടില്‍ പത്മിനിയുടെ മതിലാണ് പൊളിച്ചത്. അയല്‍വാസികളായ നെച്ചിക്കാട്ടില്‍ മുസ്തഫ, മുണ്ടക്കാടന്‍ മുഹമ്മദ്കുട്ടി, പുളിക്കല്‍ ബാലന്, വടക്കന്‍ ഷംസു, കൊളമ്പന്‍ ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്. വീട്ടില്‍ ആണുങ്ങള് ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം. വൃദ്ധയായ പത്മിനിയെ അക്രമികള്‍ മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും എസ്ഐ ലീഗുകാരെ സഹായിക്കുകയാണെന്നും ഇവര്‍ പറയുന്നു.
ഒന്‍പത് സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്കുള്ളത്. നിലവില്‍ വീടിന് മുന്നിലൂടെ ആറടി വീതിയില്‍ വഴിയുണ്ട്. പക്ഷേ ഏതാനും ചിലരുടെ സ്വാര്‍ത്ഥ താല്പര്യത്തിനായി ഇനിയും വീതികൂട്ടാനാണ് ശ്രമം. ആദ്യദിവസം മതില് പൊളിക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തതോടെ പോലീസ് ഇടപെട്ടു.
പക്ഷേ പിന്നീട് വീണ്ടും അറുപതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മതില് പൂര്‍ണ്ണമായും പൊളിച്ച് നീക്കുകയായിരുന്നു. പത്മിനിയുടെ മകനെയും ചെറുമകനെയും വെട്ടികൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പ്രതികളെ കുറിച്ച് കൃത്യമായ വിവരം നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എസ്ഐ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ പത്മിനി, ഐ.വിജയന്, ടി.ഉണ്ണികൃഷ്ണന്, ഉഷ, രവിചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: