താനൂര്‍: വ്യക്തികളെയും കുടുംബങ്ങളെയും തകിടം മറക്കുന്ന അനിയന്ത്രിതമായ മദ്യപാനശീലത്തില്‍ നിന്നും തൊഴിലാളികള്‍ മുക്തരാകണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് വി.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ബിഎംഎസിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കമ്മറ്റി താനൂരില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തംനാടെന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് മദ്യാലയമായി മാറിയിരിക്കുകയാണ്. മദ്യപാനമാണ് സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൂലകാരണം. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് തിരൂര്‍ ജില്ലാ സംഘചാലക് പി.കൃഷ്ണന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. താനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.അറുമുഖന്, പി.കെ.കൗസല്യ എന്നിവര്‍ സംസാരിച്ചു. പി.മോഹനന് സ്വാഗതവും കെ.പി.പ്രകാശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: