നാസിക്: മന്നത്ത് പത്മനാഭന് സനാതന ധര്മത്തില് അധിഷ്ഠിതമായ ഭാരതീയ സംസ്കാരത്തിന്റെ പ്രതിരൂപമായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന് പറഞ്ഞു.
നാസിക്കില്‍ നായര്‍സേവാ സമാജത്തിന്റെ മന്നംജയന്തിയും നായര്‍ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള നിലപാടുകള്‍ സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി വസായ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍, സീമാതായി എംഎല്‍എ എന്നിവര്‍ സംസാരിച്ചു. നാസിക് നായര്‍ സേവാസമാജം പ്രസിഡന്റ് നാരായണ പണിക്കര്‍ സ്വാഗതവും ജനറല്‍സെക്രട്ടറി പാര്ത്ഥന് പിള്ള നന്ദിയും പറഞ്ഞു.
നാസിക്കിലെ 9 കരയോഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാര്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: