താനൂര്‍: സംസ്ഥാന, ജില്ലാ, ഉപജില്ലാ കലോത്സവങ്ങളില്‍ വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്ന് എന്‍ടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളുടെ സര്‍ഗശേഷിയും കലാവാസനയും കച്ചവടച്ചരക്കാക്കി മാറ്റുന്ന സംഘാടകരുടെയും അധികൃതരുടെയും സമീപനം വിദ്യാര്‍ത്ഥി സമൂഹത്തോട് ചെയ്യുന്ന അനീതിയും ദ്രോഹവുമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
ദേശീയസമിതിയംഗം കെ.ജനചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ഇ.ടി.മുരളീമോഹന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.നാരായണന് മാസ്റ്റര്‍, എന്‍ജിഒ സംഖ് ജില്ലാ പ്രസിഡന്റ് കെ.പി.ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.രാജേന്ദ്രന് നായര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം.രാജീവ് നന്ദിയും പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: