ശബരിമല: പാണ്ടിത്താവളത്ത് ഉരല്‍ക്കുഴി ഭാഗത്ത് വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ച രണ്ടിനാണ് എട്ട് ആനകള്‍ അടങ്ങുന്ന കാട്ടാനകൂട്ടം ഭീതിപരത്തി ഇറങ്ങിയത്.
രണ്ട് കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. ഉരല്ക്കുഴിഭാഗത്ത് തീര്‍ത്ഥാടനകാലം ആരംഭിച്ചശേഷം ഇത് അഞ്ചാം തവണയാണ് ആനയിറങ്ങുന്നത്. രണ്ട് തവണയിറങ്ങിയപ്പോള്‍ ബ്രാഹ്മണ ദക്ഷിണക്കായി ഉരല്ക്കുഴിഭാഗത്ത് സ്ഥാപിച്ചിട്ടുള്ള താത്കാലിക ഷെഡ് കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസവും ആനയിറങ്ങിയപ്പോള്‍ വനപാലകര്‍ ആകാശത്തേക്ക് നിറയൊഴിച്ചാണ് കാട്ടാനകൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റിയത്.
മകരവിളക്ക് അടുക്കുന്നതോടെ പുല്ലുമേട് വഴി സന്നിധാനത്തേക്ക് ഏറ്റവും അധികം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന കാനന പാതയിലാണ് ഇപ്പോള്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: