പാലക്കാട്: ജില്ലയില്‍ ഹൃദയാരോഗ്യ രംഗത്ത് സമഗ്രവും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ക്ക് അവസരമൊരുക്കി രണ്ട് പ്രമുഖ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭം. വെല്‍കെയര്‍ ഹോസ്പിറ്റലും ആധുനിക ഹൃദയചികിത്സാരംഗത്തെ പ്രമുഖരായ മെഡിട്രിന ഹോസ്പിറ്റലും സംയുക്തമായി മെഡിട്രിന-വെല്‍കെയര്‍ കാര്‍ഡിയാക് സെന്റര്‍ എന്ന പേരില്‍ രാജ്യാന്തര നിലവാരമുള്ള സമ്പൂര്‍ണ ഹൃദയചികിത്സയാണ് പാലക്കാട്ട് സാധ്യമാക്കുന്നത്.
രാജ്യാന്തര പ്രശസ്തരായ ഹൃദ്രോഗ ചികിത്സകരുടെ സേവനവും നവീന ചികിത്സാ സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചുള്ള ഹൃദയാരോഗ്യ കേന്ദ്രത്തിന് ഇറ്റാലിയന്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഇമാദ് ഷെയ്ബാന്, അതിസങ്കീര്‍ണ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ റെക്കോഡിന് ഉടമയായ ചീഫ് ഇന്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍. പ്രതാപ്കുമാര്‍, പ്രമുഖ ഇന്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനൂപ് ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധരുടെ സംഘം നേതൃത്വം നല്‍കുമെന്ന് വെല്‍കെയര്‍ ഹോസ്പിറ്റല്‍ എംഡി എ.വി. സത്താര്‍ അറിയിച്ചു.
ഹൃദയധമനികളിലെ അതിസങ്കീര്‍ണ സ്വഭാവമുള്ള ബ്ലോക്കുകള്‍ പോലും സുരക്ഷിതമായി നീക്കംചെയ്യാവുന്ന കോംപ്ലിക്കേറ്റഡ് ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി നിര്‍വഹിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുള്ള കാത്ത് ലാബ് സൗകര്യത്തോടെയാണ് വെല്‍കെയര്‍-മെഡിട്രിന കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ കാത്ത്ലാബിന് പുറമെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സേവനവും പൂര്‍ണസമയവും ലഭ്യമാക്കും.
ഹൃദ്രോഗചികിത്സയിലെ ലോകോത്തര സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി താങ്ങാവുന്ന ചെലവില്‍ സാധ്യമാക്കുന്നതായിരിക്കും വെല്‍കെയര്‍ ഹോസ്പിറ്റലില്‍ ആരംഭിക്കുന്ന ഈ സംയുക്ത സംരംഭമെന്ന് മെഡിട്രിന എംഡി ഡോ. എന്‍. പ്രതാപ്കുമാര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: