കൊല്ലം: നഗരം കേന്ദ്രമാക്കി അന്തര്‍സംസ്ഥാന പെണ്‍വാണിഭസംഘം സജീവമാകുന്നു. പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനമാണ് നടക്കുന്നത്.
ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാര്‍ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിട്ട് മാസങ്ങളായി. തമിഴ്‌നാട്-ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ ഈ സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളടക്കം സംഘത്തിലുണ്ട്.
വാടകയ്‌ക്ക് വീടുകള്‍ സംഘടിപ്പിക്കുന്ന സംഘം കുടുംബമായി താമസിക്കുന്നുവെന്ന വ്യാജേനയാണ് പെണ്‍വാണിഭം നടത്തുന്നത്. മണിക്കൂറുകള്‍ക്കനുസരിച്ചും ദിവസങ്ങള്‍ക്കുമനുസരിച്ച് 5000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സംഘം ഈടാക്കുന്നത്.
ഈയിടെ അറസ്റ്റിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് ഇവരില്‍ ചിലരുമായി ബന്ധമുണ്ട്. നിരവധി കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്തവരാണ് ഇപ്പോള്‍ ഹൈടെക്ക് രീതിയില്‍ പെണ്‍വാണിഭം നടത്തുന്നത്.
















