ആലപ്പുഴ: ദേശീയ അവാര്‍ഡുജേതാക്കള്‍ക്ക് ഇരവുകാട് എസ്എന്‍വി ഗ്രന്ഥശാലയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ഇന്ന് സ്വീകരണം നല്‍കും. വൈകിട്ട് മൂന്നിന് ഇരവുകാട് ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന സമ്മേളനം ജി. സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉപഹാര സമര്‍പ്പണം നടത്തും. ജന. കണ്‍വീനര്‍ എസ്. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. അങ്കണവാടി അദ്ധ്യാപകര്‍ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ച 146-#ാ#ം നമ്പര്‍ അങ്കണവാടി അദ്ധ്യാപിക സോമലത, ടാറ്റാ ബില്‍ഡേഴ്‌സ് ദേശീയ തലത്തില്‍ നടത്തിയ ഉപന്യാസ രചനാമത്സരത്തില്‍ ജേതാവായ ഗായത്രി സത്യദേവന്‍, സംസ്ഥാന അവാര്‍ഡു ജേതാവായ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലതാ കാര്‍ത്തികേയന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.
















