ആലപ്പുഴ: ഉല്ലാസയാത്രയ്‌ക്കിടെ വേമ്പനാട്ട് കായലില്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ ഹൗസ്‌ബോട്ട് ജീവനക്കാരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. പുന്നമട സായികേന്ദ്രത്തിന് സമീപം ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം.
ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നിവാസിയായ യുവാവിന്റെ വീട്ടില്‍ എത്തിയതായിരുന്നു സുഹൃത്തുക്കളായ യുവാക്കള്‍. ചെറുവള്ളത്തില്‍ തുഴയുന്നതിനിടെ ആറംഗസംഘം കായലില്‍ താഴുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. മറ്റ് നാലുപേര്‍ കായലില്‍ മുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട് സമീപത്തുകൂടിപോയ പുതുശേരി എന്ന ഹൗസ്‌ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആര്‍ ബ്ലോക്ക് സ്വദേശി റിജോ കായലിലിറങ്ങി മുങ്ങിത്താഴ്ന്നവരെ ബോട്ടില്‍ കയറ്റി.
ബോട്ടിലുണ്ടായിരുന്ന വിദേശ വിനോദസഞ്ചാരികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സംഭവം അറിഞ്ഞ് ടൂറിസം പോലീസും സ്ഥലത്തെത്തി.
















