കല്‍പ്പറ്റ: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരംമുറിക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. അത്തിനിലം സ്വദേശി മാരന് (48) ആണ് മരിച്ചത്. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഇന്നലെ ഉച്ചക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. മുറിച്ച മരം വീഴുന്നതിനിടെ ഓടിമാറുമ്പോള്‍ മരം ദേഹത്ത് പതിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഭാര്യ: ജയ. മക്കള്‍: അഖില്‍ (ഹൈദരാബാദ്) അഖിലേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: