മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവ സ്ഥലത്ത് എത്തിയ എല്ലാവരെയും ഭാരതീയ തനിമയില്‍ സ്വീകരിച്ചത് വ്യത്യസ്തത പുലര്‍ത്തി. മത്സരാര്‍ത്ഥികളെയും ഒപ്പമെത്തിയവരെയും പരിപാടികാണാന്‍ എത്തിയവരെയുമെല്ലാം സ്‌കൂളിന്റെ പ്രധാന കവാടത്തിനു സമീപം തുളസിക്കതിരും മധുരവും നല്‍കിയും ചന്ദന കുറി അണിയിച്ചുമാണ് സ്വീകരിച്ചത്. സ്‌കൂളിലെ മാതൃസമിതി, അദ്ധ്യാപികമാര്‍, വിദ്യാര്‍ത്ഥിനികള്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
















