മാവേലിക്കര: ഭൂമാഫിയകള്‍ക്കെതിരെ പ്രതികരിക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിച്ച കീര്‍ത്തനയ്‌ക്ക് യുപി വിഭാഗം മോണോആക്ടില്‍ ഒന്നാം സ്ഥാനം. പ്രകൃതിയെ നശിപ്പിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ സാധാരണ കുടുംബത്തില്‍പ്പെട്ട സുധാമണി, ത്സാന്‍സി റാണി എന്ന പേരില്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടവും തുടര്‍ന്ന് ഇതില്‍ നേടുന്ന വിജയവുമാണ് കീര്‍ത്തന അവതരിപ്പിച്ചത്.
ചില നിമിഷങ്ങളില്‍ വേദിയെ ഈറനണിയിക്കാന്‍ പോലും കീര്‍ത്തിനയ്‌ക്ക് സാധിച്ചു. ഇടുക്കി ഏലപ്പാറ ശ്രീകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കീര്‍ത്തന. പ്രസംഗത്തിലും തന്റെ കഴിവ് കീര്‍ത്തന തെളിയിച്ചിട്ടുണ്ട്.
പ്രദീപിന്റെയും ലീനയുടെയും മകളായ കീര്‍ത്തനയ്‌ക്ക് അധ്യാപിക ആകാനാണ് ആഗ്രഹം.
















