പുല്‍പ്പള്ളി : സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി ജിജി കളരി സംഘത്തിലെ താരങ്ങള്‍ക്ക് മികച്ച ജയം. ജൂനിയര്‍ വിഭാഗം വാള്‍പയറ്റില്‍ സുബ്രു കൃഷ്ണ, അതുല്‍ കൃഷ്ണ എന്നിവര്‍ ഒന്നാംസ്ഥാനം നേടി. ഈ വിഭാഗത്തില്‍ സെബിന് വിന്‍സന്റ്, അജയ് സന്തോഷ് എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വാള്‍പയറ്റ് ഇനത്തില്‍ സി.കെ.രാജിയും അനുഷാ രവിയും മൂന്നാം സ്ഥാനം നേടി.
പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം ഉറുമി വീശലില്‍ സി. കെ. രാജിയ്ക്ക് ഒന്നാം സ്ഥാനവും ചുവടുകളില്‍ വിസ്മയ ബേബിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: