കണിയാമ്പറ്റ : എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷന്റെയും രാജീവ്ഗാന്ധി നേഷണല്‍ ഇന്‍സ്റ്റീറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റേയും സംയുക്ത സംരംഭമായ യുവജേ്യാതിയുടെയും ചിത്രമൂല ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ചിത്രമൂലയില്‍ സംഘടിപ്പിച്ച പശുപരിപാലന കാര്‍ഷിക സെമിനാര്‍ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കടവന്‍ ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്മെമ്പര്‍ റയ്ഹാനത്ത് അദ്ധ്യക്ഷത വഹിച്ചു.
സീനിയര്വെറ്റിനറി സര്ജന് ഡോ. വി.ആര്.താര വിഷയം അവതരിപ്പിച്ചു. സംഘം മുന്‍ പ്രസിഡണ്് അഡ്വ. കായക്കണ്ി രാമചന്ദ്രന് ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി.രാമകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെമിനാറിന്റെ ഭാഗമായി പൂക്കോട്ടുള്ള കേരള വെറ്റിനറി ആനിമല്‍ ഹസ്ബന്ററി യൂനിവേഴ്സിറ്റിയിലേക്ക് പഠനയാത്ര നടത്തി. അസി. പ്രൊഫ. ഡോ. ജോണ്‍ അബ്രഹാം, ഡോ. റസീല്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഇടിയംവയലിലുള്ള എല്‍ദോ ബേബി ഫാം സ്കൂളിലേക്കും പൊഴുതനയിലെ കെ.വി.ദിവാകരന്റെ കൃഷിത്തോട്ടത്തിലേക്കും പഠനയാത്ര നടത്തി.
ചിത്രമൂല പാലുല്പാദക സഹകരണ സംഘം പ്രസിഡണ്് പള്ളിയറ രാമന് സ്വാഗതവും സെക്രട്ടറി വനജകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: