മലപ്പുറം: അരീക്കോട് നടന്ന റവന്യൂ ജില്ലാകലോത്സവത്തില്‍ രണ്ട് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന് വി.എസ്.ഷാന്‍ എന്ന കണ്ണന് തൃശൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കലോത്സവത്തിന്റെ കഷ്ടാവസ്ഥ കണ്ട് കുച്ചുപുടി വിധിനിര്‍ണ്ണയത്തിന് നില്‍ക്കാതെ താന്‍ മടങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപുടി വിധിനിര്‍ണ്ണയത്തില്‍ ലക്ഷകണക്കിന് രൂപ കോഴയായി വിധികര്‍ത്താക്കള്‍ വാങ്ങിയിട്ടുണ്ട്. ഇതിന് സാക്ഷിപറയാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹിനിയാട്ടത്തിന് തനിക്ക് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപയായിയിരുന്നു. സെക്ന്റിന് അമ്പതിനായിരവും തേര്‍ഡിന് മുപ്പതിനായിരവും രൂപ വാഗ്ദാനം വന്നു. വിധികര്‍ത്താക്കള്‍ അതത് വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവരായിരുന്നുവോ എന്നതില്‍ യാതൊരു അന്വേഷണവും നടന്നിട്ടില്ല. പലരേയും തോന്നിയപോലെ നിശ്ചയിക്കുകയായിരുന്നു. കുച്ചുപ്പുടിക്ക് വിധിനിര്‍ണ്ണയിക്കാന്‍ വിളിച്ച തന്നെ മോഹിനിയാട്ടത്തിന്റെ വിധികര്ത്താവാക്കുകയായിരുന്നു. കലാമണ്ഡലത്തിലേയും മറ്റു നൃത്തകേന്ദ്രങ്ങളിലേയും സര്‍ട്ടിഫിക്കറ്റുകള്‍ ദുപരുപയോഗം ചെയ്ത് വ്യാജമായി വിധിനിര്ണ്ണയിച്ചിട്ടുണ്ട്-അദ്ദേഹം ആരോപിച്ചു.
കുച്ചുപ്പുടിക്ക് വിധികര്‍ത്താവായി വന്ന സൗമ്യ നായരെ സമ്മര്‍ദ്ധത്തിനു വഴങ്ങാത്തതിനാല്‍ സംഘ നൃത്തത്തിലേക്കുമാറ്റിയാതായും അദ്ദേഹം ആരോപിച്ചു. അര്‍ഹതപ്പെട്ട മത്സരാര്‍ത്ഥികളെ പത്താംസ്ഥാനത്തിന് അടിയിലേക്ക് താഴ്ത്തി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനാവാത്ത വിധത്തില്‍ മുന്‍വൈരാഗ്യം തീര്‍ത്ത സംഭവവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: