കൊല്ലം: സര്‍ക്കാരില്‍ നിന്നും ജില്ലാ ഓഫീസില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ജംഗ്ഷന്‍, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ മാവിന്‍മൂട് എന്നീ അക്ഷയകേന്ദ്രങ്ങള്‍ ജില്ലാകളക്ടര്‍ റദ്ദ് ചെയ്തു. മാവിന്‍മൂട് അക്ഷയ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് പൂതക്കുളം അക്ഷയകേന്ദ്രത്തിലും പേരയം അക്ഷയ കേന്ദ്രത്തിന്റെ പരിധിയിലുള്ളവര്‍ക്ക് പടപ്പക്കര അക്ഷയ കേന്ദ്രത്തിലും ബന്ധപ്പെടാം.
















