കുന്നത്തൂര്‍: ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിസംരക്ഷണത്തിനും ഗോസംരക്ഷണത്തിനുമുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ഹരികുമാര്‍. ബാലഗോകുലം കൊല്ലം ഗ്രാമജില്ലാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന് ഒരു കാവ്, വീടിന് ഒരു ഗോവ്, മണ്ണിനും മനസിനും പുണ്യം എന്ന സന്ദേശവും അദ്ദേഹം നല്‍കി. റിപ്പബ്ലിക്ദിനത്തോട് അനുബന്ധിച്ച് ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ പൊതുസ്ഥലങ്ങളിലെ മഹാന്‍മാരുടെ പ്രതിമകള്‍ ശുചീകരിക്കാന്‍ തീരുമാനിച്ചു. ഗോകുലനിധി ശേഖരണം അമ്പത് ഗോകുലത്തില്‍ നടത്താനും നിശ്ചയിച്ചു. മേഖലാ സെക്രട്ടറി ബി.എസ്.ബിജു, സംഘടനാ സഹകാര്യദര്‍ശി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
















