തലവടി: ഗ്രാമപഞ്ചായത്തംഗമായിരിക്കുമ്പോള്‍ പഞ്ചായത്തില്‍ നിന്നും വീടു നിര്‍മ്മിക്കാന്‍ ധനസഹായം കൈപ്പറ്റിയ വനിതാ നേതാവിനെ സിപിഎം പിന്തുണയ്‌ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തം. തലവടി ഗ്രാമപഞ്ചായത്ത് മുന്‍ ഒന്നാം വാര്‍ഡംഗത്തിനെതിരെയാണ് പരാതി. ഇവര്‍ ധനസഹായം കൈപ്പറ്റിയതിലും ക്രമക്കെടുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ ഭര്‍ത്താവിന് ഇതേ വാര്‍ഡില്‍ സിപിഎം സീറ്റുനല്‍കിയതാണ് വിവാദമായത്.
















