പുല്‍പ്പള്ളി:ഒറ്റയാന്റെ ആക്രമണത്തില്‍ കര്ഷകന് ഗുരുതര പരിക്കേ്.പുല്‍പ്പള്ളി മഠാപ്പറമ്പ് കുറുക്കന്മൂല ഞാവലത്ത് ഭാസ്കരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഭാസ്കരനെ വീടിന്റെ പരിസരത്ത് വെച്ച് ഒറ്റയാന് ആക്രമിച്ചത്. തൊഴുത്തില്‍ നിന്ന് പോത്തിനെ മാറ്റിക്കെട്ടുന്നതിനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഭാസ്കരന് ഒറ്റയാന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഒറ്റയാന് തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട ശേഷം കൊമ്പ് കൊണ്ട് ഭാസ്കരന്റെ തുടയില്‍ കുത്തുകയായിരുന്നു. ആന ആക്രമിക്കുന്നത് കണ്ട് സമീപവാസികള്‍ ബഹളം കൂട്ടിയപ്പോഴാണ് ഒറ്റയാന് പിന്മാറിയത്. ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ ആദ്യം പുല്‍പ്പള്ളിയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കൊണ്ട് പോവുകയായിരുന്നു. ചെതലയം റെയ്ഞ്ചില്‍ നെയ്ക്കുപ്പ വനമേഖലയില്‍ സ്ഥിതിചെയ്യുന്ന വനഗ്രാമമായ മഠാപ്പറമ്പില് കാട്ടാന ശല്ല്യം രൂക്ഷമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ നാലോളം പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: