കൊട്ടാരക്കര: കലോത്സനടത്തിപ്പില്‍ താളപിഴകള്‍ മാത്രമെന്ന് എബിവിപി ആരോപിച്ചു. വിധികര്‍ത്താക്കളുടെ ഉറക്കവും വ്യത്യസ്ത മത്സരങ്ങള്‍ക്ക് ഒരേ വിധികര്‍ത്താവിനെ ഏര്‍പ്പെടുത്തുന്നതും അപാകതയാണ്. ഇതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം ലഭിക്കാതെ പോകുകയും തഴയപെടുകയും ചെയ്യുന്നു. കലോത്സവങ്ങളെ കലയുടെ ഉത്സവമാക്കി മാറ്റി കലാപങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എബിവിപി വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതിയും നല്‍കി. ജില്ലാകണ്‍വീനര്‍ ആര്‍.ശാന്തകുമാര്‍, നഗര്‍സമിതി സെക്രട്ടറി വിഘ്‌നേഷ്, എം.ആര്‍.കാര്‍ത്തിക്,അജിത്ത്, ശ്രീക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കലോത്സവത്തിലെ അപാകതകള്‍ വിദ്യാഥ്യാസ വകുപ്പ് ബോധപൂര്‍വം സൃഷ്ടിച്ചതാണന്നും അധ്യാപക സംഘടനകളും ജഡ്ജസും ഒത്തുകളിക്കുന്നത് അന്വേഷിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ വിജയിച്ച മത്സരാര്‍ത്ഥികളെപ്പോലും ഗ്രേഡില്‍ പിന്നിലാക്കുകയും വിവിധ മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ ഒരേ ആളുകള്‍ തന്നെ ആയതും നടത്തിപ്പിന്റെ പിന്നിലെ അഴിമതിയാണ് ബോധ്യപ്പെടുത്തുന്നത്. ചില വേദികളില്‍ വിധികര്‍ത്താക്കള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മത്സരങ്ങളുടെ ഫലം പറഞ്ഞത് കൗതുകമാണെന്നും ചൂണ്ടിക്കാട്ടി.
















