കൊട്ടാരക്കര: കഥകളിയുടെ നാട്ടില്‍ കഥകളി പഠിക്കാത്തയാള്‍ വിധികര്‍ത്താവായി എത്തിയതിലും വേദി അപ്രധാനസ്ഥലത്തേക്ക് മാറ്റിയതിലും പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സംഘാടകര്‍ക്ക് വിധികര്‍ത്താവിനെ മാറ്റേണ്ടി വന്നു. ഹൈസ്‌കൂള്‍ കഥകളിസംഗീത മത്സരത്തില്‍ നിലവാരമില്ലാതെ പാടിയവരെ വിജയികളായി പ്രഖ്യാപിച്ചതോടെ ആസ്വദിക്കാനെത്തിയ മുതിര്‍ന്ന കളിയാശാന്മാരും കഥകളിരംഗത്തെ കുലപതികള്‍ എന്ന് പറയാവുന്ന ചവറ പാറുക്കുട്ടി, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം സുരേന്ദ്രന്‍,കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര ഭദ്ര എന്നിവരും പ്രതിഷേധസ്വരമുയര്‍ത്തി. താളവും കലാശവും ശ്രുതിയും തെറ്റിച്ചവരെ വിജയികളായി പ്രഖ്യാപിക്കുകയും കളിയാശാന്‍വരെ കൈയ്യടിച്ചവര്‍ക്ക് എ ഗ്രേഡും നല്‍കി. ഇതോടെ പ്രതിഷേധം ശക്തമായി. മത്സരങ്ങളില്‍നിന്ന് രണ്ടുവിധികര്‍ത്താക്കളെ മാറ്റാന്‍ സംഘാടകരുമെത്തി. യോഗ്യരായവരെ എത്തിച്ച് മത്സരം നടത്തിയെങ്കിലും മണിക്കൂറുകള്‍ വൈകി. വിധികര്‍ത്താക്കളില്‍ കഥകളിയുമായി ബന്ധമുള്ള ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മത്സരങ്ങള്‍ തര്‍ക്കത്തെ തൂടര്‍ന്ന് നീണ്ടതോടെ രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വേഷംകെട്ടി ഇരുന്ന കുട്ടികള്‍ തളര്‍ന്നു. തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് മത്സരം തുടങ്ങിയപ്പോഴേക്കും മൂന്നുമണിക്കൂര്‍ വൈകി.
















