കല്പറ്റ: കെന്യു-റിയു കരാത്തെ ദോ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കല്പറ്റയില് നടക്കുന്ന അന്തര്‍ദേശീയ കരാത്തെ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വി.സന്ദീപ് അധ്യക്ഷത വഹിച്ചു. ജപ്പാന് കരാത്തെ ദോ കെന്‍-യു.റിയു ഗ്രാന്റ് മാസ്റ്ററും വേള്‍ഡ് പ്രസിഡണ്ടുമായ ഹാന്‍ഷി ഐക്കോ ടൊമയോറി, ക്യോഷി കോമ്പയാഷി, ക്യോഷി ചിയാക്കി തനങ്ക എന്നിവരാണ് സെമിനാര്‍ നിയന്ത്രിക്കുന്നത്. ആദ്യമായാണ് കെന്‍-യു റിയു കരാത്തെ വേള്‍ഡ് പ്രസിഡണ്ടും ഗ്രാന്റ് മാസ്റ്ററുമായ ഐക്കോ ടോമയോറി ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ട് ദിവസം നടക്കുന്ന സെമിനാറില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി കരാത്തെ ഇന്‍സ്ട്രക്ടര്‍മാര്‍ പങ്കെടുക്കുന്നു. ചടങ്ങില്‍ രജ്ഞിനി മേനോന് മുഖ്യ പ്രഭാഷണം നടത്തി. ക്യോഷി ഗിരീഷ് പെരുന്തട്ട, സുബൈര്‍ ഇളം കുളം, എം.എം. ലത്തീഫ്, പി.ജെ. വിഷ്ണു, സുനില്‍ കുമാര്‍ പയ്യോളി, പി.ടി. ഹുസൈന്, ബാബുരാജ് പൂന്താനത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: