ആലപ്പുഴ: ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന് കേരള ഘടകത്തിന്റെ 48-ാമത് സംസ്ഥാന സമ്മേളനം എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ആറിന് മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ.സി. തോമസ്, സെക്രട്ടറി ഡോ. ഒ.വി. സനല്‍ എന്നിവര്‍ പങ്കെടുക്കും. ദന്തചികിത്സാ ഉപകരണങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ജില്ലാ പോലീസ് ചീഫ് സുരേഷ്കുമാര്‍ നിര്‍വ്വഹിക്കും.
പൊതുജനങ്ങള്‍ക്കായി സൗജന്യ ദന്ത ചികിത്സയും ഇന്ന് നടക്കുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.സി. തോമസ്, സെക്രട്ടറി ഡോ. ഒ.വി. സനല്‍, കോണ്‍ഫ്രന്‍സ് സെക്രട്ടറി ഡോ. ആന്റണി തോമസ്, ഡോ. ചാണ്ടിജോസഫ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: