കൊല്ലം: ഇരുമുടിക്കെട്ടുമായി ജില്ലാ സംസ്ഥാന ദേശീയ റോളര്‍ സ്‌കേറ്റിംഗ് താരങ്ങളും പരിശീലകരുമടങ്ങുന്ന സംഘത്തിന്റെ ശബരിമലയിലേക്കുള്ള സകേറ്റിംഗ് റാലി ആരംഭിച്ചു.അഞ്ചാലുംമൂട് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ.എം.എസ്. ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചിന്നക്കട, കടപ്പാക്കട, ഇളമ്പള്ളൂര്‍, കുണ്ടറ, കൊട്ടാരക്കര, അടൂര്‍ വഴി പത്തനംതിട്ടയിലെത്തി കവലയിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം റാലി പെരുനാട്ടേക്ക് പോയി. പെരുനാട്ട് നിന്നും പുറപ്പെടുന്ന റാലി ളാഹ വഴി പമ്പയില്‍ സമാപിക്കും.തുടര്‍ന്ന് സകേറ്റിംഗ് താരങ്ങള്‍ കാല്‍നടയായിശബരിമലയിലേക്ക് പോകും. സ്പീഡ്, ആര്‍ട്ടിസ്റ്റിക്, റോളര്‍ ഹോക്കി താരങ്ങളും പരിശീലകരുമായ പി.ആര്‍.ബാലഗോപാല്‍, എസ്.ബിജു, ടി.എസ്.ആദര്‍ശ്, എബിന്‍, ജീ.ഹരികൃഷ്ണന്‍, ആര്‍.ശ്രീരാജ്, അഭിലാഷ് തുടങ്ങിയവരാണ് റാലിയിലുള്ളത്.
















