ചവറ: താന്നീമൂട് ചന്തയ്‌ക്ക് സമീപം സ്റ്റേഷനറികടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റുവന്ന ആളെചവറ പോലീസ് അറസ്റ്റ് ചെയ്തു. ചവറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഭാഗങ്ങളിലായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റുവരുന്നതിനെ തുടര്‍ന്ന് ചവറ എസ്‌ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നായിരുന്നു ചവറ പുതുക്കാട് ചെറുപുഷ്പാലയത്തില്‍ ഫ്രെഡി ( 40 ) യെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ നിരവധി ശേഖരം പിടിച്ചെടുക്കുകയുണ്ടായി. ചവറ മേഖലയില്‍ സാധാരണ തൊഴിലാളികളും വിദ്യാര്‍ത്ഥികളും അടക്കം നല്ലൊരു വിഭാഗം നിരോധിത പുകയില ഉല്പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നതായി കണ്ടതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അസി. കമ്മീഷണര്‍ ശിവസുതന്‍ പിള്ള, ഇന്‍സ്‌പെക്ടര്‍ ബിനുശ്രീധര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്.
















