കൊച്ചി: നഗ്ന രംഗങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ‘ചായം പൂശിയ വീട്’ (ദ പെയിന്റഡ് ഹൗസ്) എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തിരുവനന്തപുരം റീജ്യണല്‍ ഓഫീസധികൃതര്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ സന്തോഷ് ബാബുസേനന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: