ആലപ്പുഴ: മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നാളികേരത്തിന്റെ വിലസ്ഥിരത ഉറപ്പാക്കാനാവശ്യമായ സാങ്കേതിക വിദ്യ കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഎആര്‍) ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ ഡോ. പി. ചൗദപ്പ.
ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ നാളികേരത്തില്‍ നിന്ന് 60 മുതല്‍ 70 ശതമാനം വരെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഇവിടെയിപ്പോഴും എട്ട് ശതമാനം മാത്രം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. നാളികേരത്തിന്റെ വിലയിടിവിന് ഇത് കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കോക്കനട്ട് ചിപ്സ്, വിര്‍ജിന്‍ വെളിച്ചെണ്ണ(ഉരുക്ക് വെളിച്ചെണ്ണ), നീര, കോക്കനട്ട് മില്‍ക്ക്, തൈര്, ബട്ടര്‍മില്‍ക്ക് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐസിഎആര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉരുക്ക് വെളിച്ചെണ്ണക്ക് വിദേശ വിപണിയില്‍ വന്‍ ഡിമാന്റാണുള്ളത്.
അത്യുല്‍പ്പാദനവും പ്രതിരോധ ശേഷിയുമുള്ള 19 ഇനം തെങ്ങിന്‍തൈകള്‍ ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാറ്റുവീഴ്ച രോഗം ചെറുക്കുന്ന കല്പരക്ഷ, കല്‍പ്പശ്രീ, കല്പ്പ സങ്കര എന്നീ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം 1.2 ലക്ഷം തെങ്ങിന്‍തൈകളും ഒരു ലക്ഷം അടക്ക തൈകളും 1.1 ലക്ഷം കൊക്കോ തൈകളും ഐസിഎആര്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: