കൊച്ചി: കേരളത്തിന്റെ കസവു സാരികള്‍ക്കും നിലവിളക്കുകള്‍ക്കും, കയര്‍ ഉള്‍പ്പന്നങ്ങള്‍ക്കും മറുനാട്ടില്‍ വന്‍പ്രിയം. കൊച്ചിയ്ക്കാകട്ടെ മൊബൈല്‍ ഹാന്‍ഡ്സെറ്റ്, മെമ്മറി കാര്‍ഡ്, പുസ്തകങ്ങള്‍ എന്നിവയോടാണ് താല്പര്യം. ഫ്ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വിപണി നടത്തിയ പഠനത്തിലാണ് ഇക്കാര്യം.
മൊബൈലും അനുബന്ധ സാമഗ്രികളുമാണ് കൊച്ചിക്കാര് വാങ്ങുന്നത്. കേരളത്തിനു പുറത്തേയ്ക്ക് ഒഴുകുന്നത് കസവു സാരികളും നിലവിളക്കുകളും കയര്‍ ഉല്പന്നങ്ങളുമാണ്. 70-ലേറെ ഇനങ്ങളില്‍ 30 ദശലക്ഷം ഉല്പന്നങ്ങളാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ വിപണിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: