കൊല്ലം: എന്റെത് മാത്രമാണ് ശരിയെന്ന ധാരണയാണ് അസഹിഷ്ണുതക്ക് വഴി തെളിക്കുന്നതെന്ന് സ്വാമി ബോധാനന്ദസരസ്വതി. കൊല്ലം സംബോധ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മഹാസത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. എന്റെ ശരിയില്‍ വാശി പുലര്‍ത്തുന്നിടത്തോളം ശത്രുതയും പോരാട്ടവും ഒഴിവാക്കാന്‍ വയ്യാതാകുന്നു. സത്യം, ഈശ്വരന്‍ ഇതൊക്കെ വിവിധ തലങ്ങളില്‍ പരിഗണിക്കപ്പെടേണ്ടതും അനുഭവപ്പെടേണ്ടതുമാണ്. സൗഹാര്‍ദാന്തരീക്ഷത്തില്‍ പരസ്പര ആദരവിന്റെ ചുറ്റുപാടില്‍ ഏവരെയും അറിയാനും അംഗീകരിക്കാനും തയ്യാറാകണമെന്നും സ്വാമി പറഞ്ഞു.
ആനുകാലികവിഷയങ്ങളില്‍ ആതാത് കാലത്ത് സമൂഹത്തില്‍ വിവിധ തലങ്ങളിലുള്ളവര്‍ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് സ്വാമി ചൂണ്ടിക്കാട്ടി. ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ.കല്ലൂര്‍ കൈലാസ്‌നാഥ്, പാര്‍വതി അനന്തശങ്കരന്‍, പി.രാധാകൃഷ്ണന്‍, ശാന്താപൈ, വസന്തനായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















