കാസര്‍കോട്: ‘കാണികളില്ലാത്ത പ്രധാന വേദി ജില്ലാ കലോത്സവത്തിലെ തണുപ്പനാക്കി. സാധാരണ നൃത്ത മത്സരങ്ങളില്‍ പ്രധാനവേദിയില്‍ ആസ്വാദകര്‍ നിറഞ്ഞുകാണുന്നത് ഇന്നലെ കസേരകള്‍ മാത്രമായി ഒതുങ്ങി. കലോത്സവത്തിന് തണുത്ത പ്രതികരണമാണ് ഇന്നലെ കലോത്സവ നഗരിയില്‍ കണ്ടത്.
നൃത്ത മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രക്ഷിതാക്കള്‍ മാത്രമായിരുന്നു പ്രധാനവേദിയായ ചന്ദ്രഗിരിയില്‍ ഉണ്ടായിരുന്നത്. മറ്റുവേദികളിലും കാണികളുടെ അഭാവം കലോത്സവത്തിന്റെ ഊര്‍ജ്ജത്തിന് മങ്ങലേല്‍പ്പിച്ചു.
പ്രധാന വേദിയില്‍ നടന്ന പെണ്‍കുട്ടികളുടെ ശാസ്ത്രീയ നൃത്ത മത്സരങ്ങള്‍ മികവ് കുറഞ്ഞതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി. ശാസ്ത്രീയ നൃത്തങ്ങളില്‍ പ്രധാനമായ മുദ്രകള്‍ പലരും തെറ്റായി കാണിച്ചതായി വിധി നിര്‍ണയത്തില്‍ വ്യക്തമാക്കി.
മുദ്രകള്‍ മാറുമ്പോള്‍ ആശയവും മാറുന്നതായി വിധികര്‍ത്താക്കള്‍ മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചു. അരമണ്ഡലത്തില് ഇരുന്നാണ് നൃത്തം അവതരിപ്പിക്കേണ്ടതെന്നിരിക്കെ പലരും ഇത് പാലിച്ചില്ലെന്നാണ് വിധി നിര്‍ണയത്തെ തുടര്‍ന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: