കാസര്‍കോട്: മൂന്നാമത് സംസ്ഥാന ആദിവാസി കലാമേളയായ സര്‍ഗ്ഗോത്സവ മത്സരങ്ങള്‍ക്ക് വയനാടിന്റെ മണ്ണില്‍ കൊടിയിറങ്ങുമ്പോള്‍ കാസര്‍കോട് ജി.എം.ആര്.എസിന് ഹാട്രിക്. 11 ഇന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി 200 പോയിന്റുകള്‍ നേടിയാണ് കാസര്‍കോട് മുന്നാം തവണയും ആധിപത്യം നിലനിര്‍ത്തിയത്. 38 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരുമായെത്തിയ കാസര്‍കോട് ടീം കഥാ- കവിതാ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയാണ് മടങ്ങിയത്. ജൂനിയര്‍ വിഭാഗം ഉപന്യാസം മലയാളം- ഇംഗ്ലീഷ്, സീനിയര്‍ വിഭാഗം ഉപന്യാസം മലയാളം- ഇംഗ്ലീഷ്, കവിതാ രചന മലയാളം, കവിതാ പാരായണം, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, നാടോടി നൃത്തം(പെണ്‍കുട്ടികള്‍), നാടകം മലയാളം എന്നീ ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനം നേടിയാണ് കാസര്‍ഗോഡ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. കലോത്സവ നഗരിയില്‍ മാത്രം ഒതുങ്ങുന്നതല്ല ജി.എം.ആര്.എസി ലെ പെണ്‍കുട്ടികളുടെ കഴിവുകള്‍. കാസര്‍കോട് ജില്ലാ റവന്യൂ കായിക മേളയില്‍ രണ്ടാം സ്ഥാനം നേടി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഈ കൊച്ചു മിടുക്കികളുടെ വിജയ യാത്ര. സര്‍ഗോത്സവത്തിന് തിരശ്ശീല താഴുമ്പോള്‍ ഞാറാനീലി ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി. ബി .എസ്.ഇ. സ്കൂളിലെ കെ. ജെ അഖിലയ്ക്ക് കലാതിലക പട്ടവും ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ജി.എം.ആര്.എച്ച്.എസ്.എസ് നല്ലൂര്‍നാടിലെ അനൂജ് മാധവി കലാപ്രതിഭയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: