കല്‍പ്പറ്റ : കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇടത്-വലത് മുന്നണികള്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ശ്രീശന് മാസ്റ്റര്‍.
ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമെന്നത് ജനസേവനത്തിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. അതൊരു ലക്ഷ്യമല്ല. കേരളത്തില്‍ ബിജെപിയും ഇതര രാഷ്ട്രീയ പാര്‍ട്ടികളും എന്ന അവസ്ഥയാണുള്ളത്. ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ ബദലാണ് കേരളത്തിനാവശ്യം. ഇടത്-വലത് മുന്നണികളില്‍നിന്നുള്ള മോചനമാണ് ജനുവരി 20ന് മഞ്ചേശ്വരത്തുനിന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിമോചന യാത്രയെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍, അന്നം, മണ്ണ്, ജലം എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജകമണ്ഡലങ്ങളിലൂടെയുള്ള പര്യടനം 22ന് വൈകീട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയില്‍ എത്തും.
കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താ വ് വി.കെ.സജീവന്, പി.ജി.ആനന്ദ്കുമാര്‍, ആരോട രാമചന്ദ്രന്, പി.ആര്.വിജയന്, മുകുന്ദന് പള്ളിയറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: