ബത്തേരി:ജില്ലാ റവന്യു സ്കൂള്‍ കലാമേയളയില് നാടന്‍പാട്ട് വിഭാഗത്തില്‍ അവതരിപ്പിക്കപ്പെട്ട ഗാനങ്ങളേറെയും ഗോത്രസമൂഹങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ഏഴ് വീതം ടീമുകളാണ് ഇതില്‍ മാറ്റുരക്കാനെത്തിയത്. പങ്കെടുത്ത മുഴുവന്‍ ടീമംഗങ്ങള്‍ക്കും എ ഗ്രേഡ് ലഭിക്കുമെന്നും വേദിയില്‍ അറിയിപ്പുണ്ടായത് അതിജീവനത്തിന് പാടുപെടുന്ന ഗോത്രകലാരൂപങ്ങളുടെ സംരക്ഷണത്തിന് പുതിയ തലമുറയ്ക്കുള്ള ആഹ്വാനമായി മാറുകയായിരുന്നു. നെല്‍വയലുകളാല്‍ സമ്പന്നമായിരുന്ന പുരാതനവയനാട്ടിലെ വനവാസി വിഭാഗമായ പണിയരുടെ കാര്‍ഷിക അനുഷ്ടാനമായ കമ്പളനാട്ടിയില്‍ അവതരിപ്പിക്കുന്ന ഗാനങ്ങളും കാട്ടുനായ്ക്കവിഭാഗത്തിന്റെ വിവാഹവേദികളില്‍ ആലപിക്കുന്ന ഗാനങ്ങളും മലയരുടെ ഭാഗപാട്ടും പാലക്കാട് ജില്ലയിലെ ഗോത്രവിഭാഗമായ ആണ്ടിസമുദായത്തിന്റെ ആണ്ടിയൂട്ട് എന്ന മുരുകസ്തുതിയുമെല്ലാം വേദിയില്‍ നിറഞ്ഞാടിയപ്പോ ള്‍ ഗോത്രസമൂഹങ്ങളുടെ അതിജീവനത്തിന്റെ പ്രതീക്ഷയായും അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പായും ഈ ഗാനങ്ങള്‍ വേദിയില്‍ മുഴങ്ങിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഉപഭോഗസംസ്ക്കാരത്തിന്റെ നീരാളിപിടിത്തത്തില്നിന്ന് രക്ഷനേടുവാന്‍ പാടു പെടുന്ന വനവാസിസമൂഹങ്ങളുടെ അനുഷ്ടാനചടങ്ങുകളുമായിബന്ധപ്പെട്ട ഗാനങ്ങള്‍ പലതും സ്കൂള്‍ കലോത്സവവേദികളില്‍ ഇത്രത്തോളം അവതരിപ്പിക്കപ്പെടുന്നതും ഒരുപക്ഷെ നടാടെയാകാം. 14 ടീമുകളിലെയും പങ്കാളികളിലധികവും പെണ്‍കുട്ടികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. കാട്ടുനായ്ക്ക വിഭാഗത്തിന്റെ നാടന്‍പാട്ട് അവതരിപ്പിച്ചത്. കല്ലൂര്‍ രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ ആ സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ഈ ഇനത്തില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത് മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയ ടീമാണ് മീനങ്ങാടിയുടെത്. പേരാമ്പ്ര സ്വദേശി റിജുവാണ് ഈ വിദ്യാലയത്തിലെ നാടന്‍പാട്ട് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: