ഒന്നിനും സമയമില്ല സമയമില്ല എന്ന പല്ലവി ഒരു ദിവസം നിങ്ങള്‍ എത്രതവണ ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളാണ് ഇങ്ങനെ സ്ഥിരമായി പറഞ്ഞുകൊണ്ടേയിരിക്കുന്ന്. ഒരു കുടുംബത്തിന്റെ ചുമതല മുഴുവന്‍ അവളുടെ തോളിലാകുമ്പോല് ഒന്നിനും സമയം പോരാതെ വരും. എന്നാല്‍ സമയനിഷ്ഠയോടെ അന്നന്നത്തെ കാര്യങ്ങള്‍ ചെയ്താല്‍ എല്ലാം ഭംഗിയാകും. പ്രവൃത്തി ദിനങ്ങള്‍ മിക്കവാറും വീട്ടമ്മമാര്‍ക്ക് തലവേദനയായിരിക്കും.
വീട്ടിലെ ജോലികള്‍, കുട്ടികളുടേയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍, ജോലിചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. എല്ലാം ഒറ്റയ്ക്കുചെയ്യേണ്ട സ്ഥിതി. പോരാത്തതിന് ടെന്‍ഷനും. ഇവ വരുത്തി വയ്ക്കുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ വേറെയും. രാവിലെയുള്ള ഇത്തരം ധൃതികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഉണര്‍ന്നെഴുന്നേറ്റ് അടുക്കളയില്‍ പാത്രങ്ങള്‍ കൂടിക്കിടക്കുന്ന കാഴ്ച ഒഴിവാക്കാന്‍ രാത്രി തന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കള വൃത്തിയാക്കുക. പിറ്റേന്ന് എന്തെല്ലാം ഭക്ഷണങ്ങള്‍ ഉണ്ടാക്കണമെന്ന കാര്യം തലേന്നു തന്നെ തീരുമാനിക്കുക. ഇതുപോലെ പച്ചക്കറികളും മറ്റും തലേന്നു തന്നെ അരിഞ്ഞു വയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ നല്ലത്.
സാധനങ്ങള്‍ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുക. ഒരു സാധനമെടുത്താല്‍ അവിടെത്തന്നെ വയ്ക്കണം. ഇത് സാധനങ്ങള്‍ അന്വേഷിച്ചു ചെലവാക്കുന്ന സമയം ലാഭിക്കാന്‍ സഹായിക്കും. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ കൈയെത്തും ദൂരത്തു തന്നെ വയ്ക്കുക. തലേ ദിവസം തന്നെ തുണികള്‍ ഇസ്തിരിയിട്ടു വയ്ക്കാന്‍ ശ്രദ്ധിക്കുക. അവധി ദിവസങ്ങളില്‍ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു സൂക്ഷിക്കുന്നതും ജോലിഭാരം കുറയ്ക്കും. എല്ലാവരുടേയും ടിഫിന്‍ ബോക്സുകള്‍ തലേന്നു തന്നെ കഴുകി വയ്ക്കുക.
പലഹാരത്തിനുവേണ്ട സാധനങ്ങള്‍ തലേ ദിവസം തന്നെ തയ്യാറാക്കി വെക്കാം. പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന വിഭവമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ധാന്യങ്ങള്തലേന്നു തന്നെ വെള്ളത്തില്‍ ഇട്ടുകുതിരാന് വയ്ക്കുക. ഓരോരുത്തര്‍ക്കും വെവ്വേറെ ഭക്ഷണം എന്ന ശീലം നല്ലതല്ല.
നിത്യോപയാഗ സാധനങ്ങള്‍ യഥാസ്ഥാനത്തു തന്നെവയ്ക്കുന്നത് ശീലമാക്കുക. പെട്ടെന്ന് ആവശ്യം വരാത്തവ സ്ഥിരമായി ഒരിടത്തുതന്നെ അടുക്കി വെക്കാം. പാചകം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാത്രങ്ങള്‍ കഴുകി വയ്ക്കുക. നിത്യവും അടിച്ചുവാരുക എന്നിവയും ജോലിഭാരം കുറയ്ക്കും.
ചീപ്പ്, ആഭരണങ്ങള്‍, ചെരിപ്പ് തുടങ്ങിയവയ്ക്ക് അതിന്റേതായ ഒരു സ്ഥാനം കൊടുക്കുക. സേഫ്റ്റി പിന് തുടങ്ങിയവ ഒരു ചെറിയ ടിന്നിലോ മറ്റോ ഇട്ട് കാണാവുന്ന രീതിയില്‍ വെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: