അരീക്കോട്: ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന ‘കാണുക ലഹരിയുടെ ക്രൂരതകള്‍’ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു. മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
ലഹരി ഉപയോഗിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന ക്രൂരമായ അവസ്ഥകളാണ് ചിത്രങ്ങളുടെ പ്രമേയം. എക്സൈസ് വകുപ്പ് തയ്യാറാക്കിയ 100 ഓളം ചിത്രങ്ങളും കുട്ടികള്‍ വരച്ച പോസ്റ്ററുകളുമാണ് പ്രദര്‍ശനത്തിനുള്ളത്. ലഹരി പദാര്‍ഥങ്ങള്‍ ഇനി ഒരിക്കലും ഉപയോഗിക്കില്ല എന്ന അഭിപ്രായം എഴുതിയാണ് മത്സരത്തിനെത്തിയ കുട്ടികള്‍ പ്രദര്‍ശനം കണ്ടിറങ്ങുന്നത്. കലോത്സവം അവസാനിക്കുന്നത് വരെ പ്രദര്‍ശനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: