അരീക്കോട്: വായന മരിക്കരുതെന്നും വിദ്യാര്‍ത്ഥികളില്‍ വായനാശീലം കൂടുതല്‍ ശക്തമാക്കണമെന്ന ലക്ഷ്യവുമായി കലോത്സവ വിജയികള്‍ക്ക് ഇത്തവണ ട്രോഫിക്കൊപ്പം പുസ്തകവും സമ്മാനം നല്കുന്നു.
യുപി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് മാത്രണ് ട്രോഫി കമ്മറ്റിയുടെ വക ഈ പ്രത്യേക സമ്മാനം. എന്ടിയുവിനാണ് ഇത്തവണ ട്രോഫി കമ്മറ്റിയുടെ ചുമതല. യുപി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതലം വരെ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് ഈ അമൂല്യ സമ്മാനം അവര്‍ക്ക് നല്‍കുന്നതെന്ന് ട്രോഫികമ്മറ്റി കണ്‍വീനര്‍ പി.ടി.പ്രദീപ് മാസ്റ്റര്‍ പറഞ്ഞു.
വെറുമൊരു പുസ്തകമല്ല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ മംഗള്യാനെകുറിച്ചുള്ള സമഗ്രമായ പുസ്തകമാണിത്. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ട്രോഫിക്കൊപ്പം വിജ്ഞാനം കൂടി സമ്മാനിക്കുന്നത്. മത്സരര്‍ത്ഥികള്‍ക്ക് സമ്മാനിക്കാന്‍ ആയിരത്തോളം വ്യക്തിഗത ട്രോഫികളും അഞ്ഞൂറോളം റോളിംഗ് ട്രോഫികളും തയ്യാറായി കഴിഞ്ഞു.
റോളിംഗ് ട്രോഫികളില്‍ പലതും പഴക്കമേറിയതാണ് ഇവ മാറ്റേണ്ട കാലം അതിക്രമിച്ചകായും അഭിപ്രായമുണ്ട്. രഘു നാരായണനാണ് കമ്മറ്റിയുടെ ജോ.കണ്‍വീനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: