നെയ്യാറ്റിന്‍കര: പൊന്നുംകുളം നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. പാറശാല ഗ്രാമപഞ്ചായത്തിലെ പൊന്നുംകുളം വാര്‍ഡില്‍ ദേശീയപാതയ്ക്ക് സമീപം ചരിത്രപ്രസിദ്ധമായ പൊന്നുംകുളം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകാരണം നാശത്തിന്റെ വക്കിലായതോടെ കര്‍ഷകരും നാട്ടുകാരും ദുരിതത്തിലായി. ജന്മഭൂമി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികള്‍ നവീകരണ വികസനസമി
തി അംഗങ്ങളുടെ നേതൃത്വത്തില്‍ പത്രവാര്‍ത്തകളുമായി പഞ്ചായത്ത് അധീകൃതരെ സമീപിക്കുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമായിരുന്നു. നവീകരണ പ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടത്തില്‍ കുളത്തില്‍ കടവുകള്‍ നിര്‍മ്മിക്കും. തുടര്‍ന്ന് ആധുനിക യന്ത്ര സഹായത്തോടെ കുളത്തിലെ ചെളി നീക്കംചെയ്ത് ബണ്ട് അടച്ച് ശുദ്ധമായ തണ്ണീര്ത്തടമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: