കല്‍പ്പറ്റ: മടിയൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റു മതില് നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ തോര്യമ്പത്ത് ബാലകൃഷ്ണന് നിര്‍വ്വഹിച്ചു
ക്ഷേത്രം തന്ത്രി പാതിരശ്ശേരി കുമാരന് നമ്പൂതിരിപാടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിച്ചത് കാണിപ്പയ്യൂര്‍ കുട്ടന് നമ്പൂതിരിപ്പാട് തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് നിര്‍മ്മാണം നടക്കുന്നത്.ചടങ്ങില്‍ അനേകം ഭക്തജനങ്ങള്‍ പങ്കെടുത്തു.ചടങ്ങിന് എ പി നാരായണന് നായര്‍ (പ്രസി),ടി എ ന് വേണുഗോപാല്‍(സെക്രട്ടറി), ഒ ടി കരുണാകരന് നാമ്പ്യാര്‍, പി സി ചന്ദ്രശേഖരന്, പി ഗോപിനാഥന്, പി വിനോദ്(കൗണ്‍സിലര്‍) ശശിധരന്(മുന്‍കൗണ്‍സിലര്‍)നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: