മാനന്തവാടി:ശ്മശാനമില്ലാത്തതിനെ തുടര്‍ന്ന് വനവാസി സ്ത്രീയുടെ മൃതദേഹം പുറമ്പോക്ക് ഭൂമിയില്‍ സംസ്കരിച്ചു.വളളിയൂര്‍കാവ് കാവണ കോളനിയിലെ അമ്മിണി(46)യുടെ മൃതദേഹമാണ് മാനന്തവാടി ഫയര്‍ സ്റ്റേഷന് സമീപം പുഴയരികിലെ പുറമ്പോക്ക് ഭൂമിയില്‍ സംസ്കരിച്ചത്. പനിയും നീര്‍ക്കെട്ടും ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ വിദഗ്ദചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും
കൂടെ നില്ക്കാന് ആളില്ലാത്തതിനാല്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.രണ്ടുപെണ്മക്കളടക്കം മൂന്ന് മക്കളുണ്ട്.
വനവാസി സ്ത്രീയുടെ മൃതദേഹം പുറമ്പോക്ക് ഭൂമിയില്‍
സംസ്കരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: