ചെറുകാട്ടൂര്‍: ജില്ലയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനുള്ള റോഡ് ആംബുലന്‍സ് സംവിധാനം നടപ്പാക്കാന്‍ പൊതുമരാമത്തിനോട് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാറിന്റെ നടപടിയെ പ്രതികരണവേദി ചെറുകാട്ടൂര്‍ യൂണിറ്റ് സ്വാഗതം ചെയ്തു. യോഗത്തില്‍ ജയന് പോള്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സേവ്യര്‍ മണിത്തൊട്ടി, ജോര്‍ജ് ഊരാശ്ശേരി, സിസ്റ്റര്‍ മേരി ജോണ്‍, സിസ്റ്റര്‍ ലില്ലി, സിസ്റ്റര്‍ ട്രീസ ചാണ്ടി, ഷിജു, സിറിയക് സെബാസ്റ്റിയന്, ഏബിള്‍, ബൈജു അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: