കണിയാമ്പറ്റ : വയനാട്ടുകുലവന്റെയും കരിന്തണ്ടന്റെയും മണ്ണിന്റെ ഗന്ധമുള്ള നാട്ടില്‍ വിസ്മയങ്ങളമായി കുട്ടുകളുടെ നൃത്തവേദി.ജീവിതത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന നാടോടിക്കഥകളാണ് സര്‍ഗോത്സവത്തിന്റെ വേദിയില്‍ നിറഞ്ഞുനിന്നത്.ജന്മി അടിയാന് ജീവിത ബന്ധനത്തില്‍ നിന്നും വിമോചനം കാത്തുനിന്ന അടിമകളുടെ ഭാഗത്ത് നിന്നും അകന്ന് നേരിന്റെ പുതിയ കാലത്തെ സ്പര്‍ശിക്കുന്ന നാടോടിക്കഥകളാണ് കുട്ടികള്‍ തെരഞ്ഞെടുത്തത്. വരമൊഴിയായി കൈമാറി വന്ന നാടോടിക്കഥകളുടെ നാട്യാവതരണം ചടുലതാളം കൊണ്ടും ശ്രദ്ധേയമായി.വരേണ്യ നൃത്ത രൂപങ്ങളെ പാടെ ഉപേക്ഷിച്ച വേദിയില്‍ നാടോടി നൃത്തം കാണാന്‍ പ്രധാന വേദിയായ അമൃത വര്ഷിണിയില് നിറഞ്ഞ സദസ്സുമുണ്ടായിരുന്നു.
മലയരിക്കണ്ണന്റെ കഥ പറഞ്ഞ് അരങ്ങില്‍ തിളങ്ങിയ നല്ലൂര്‍നാട് അംബേദ്കര്‍ വിദ്യാലയത്തിലെ അനൂജ് മാധളിനാണ് സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം.കഴിഞ്ഞ തവണയും അനൂജിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം.മകളെ പീഢിപ്പിച്ച ശിഷ്യനെ തെയ്യമായി ഉണര്‍ന്ന് കൊലചെയ്യുകയും അതിനു ശേഷം തീയിലേക്ക് ചാടി ആത്മഹത്യചെയ്യുന്നതുമാണ് ഈ നാടോടിക്കഥയുടെ ഇതിവൃത്തം.മുട്ടില്‍ ഇല്ലത്ത് പുത്തന്‍വീട് സുരേഷ്ബാബുവിന്റെയും മിനിയുടെയും മകനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനൂജ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സക്ൂള്‍ യുവജനോത്സവത്തിലും ഭരതനാട്യത്തില്‍ ഈ മിടുക്കന് എ ഗ്രേഡ് നേടിയിരുന്നു.ഇത്തവണ സര്‍ഗോത്സവത്തില്‍ കവിതാപാരായണത്തിലും അനൂജ് എ ഗ്രേഡ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: