കണിയാമ്പറ്റ: സര്‍ഗോത്സവം 2015 -16 ന്റെ ആദ്യദിവസമായ ഇന്നലെ ആറിനങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ 26 പോയിന്റുമായി ഞാറനീലി ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ മുന്നില്‍. 25 പോയിന്റുമായി വട്ടുവം ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ തൊട്ടുപിന്നിലുണ്ട്. 23 പോയിന്റുമായി ചാലക്കുടി എംആര്എസും കട്ടേല ഡോ.അംബേദ്കര്‍ എംആര്എസും മൂന്നാം സ്ഥാനത്താണ്. മറ്റ് സ്കൂളുകള്‍ക്ക് ലഭിച്ച പോയിന്റ് ഇപ്രകാരം: എംആര്‍എസ് കാസര്‍ഗോഡ് 21, എംആര്‍എസ് കണിയാമ്പറ്റ 21, എംആര്‍എസ് ഏറ്റുമാനൂര്‍ 18, ഡോ.അംബേദ്കര്‍ എംആര്‍എസ് നല്ലൂര്‍നാട് 16, എംആര്‍എസ് കുളത്തൂപ്പുഴ 15, ഇടുക്കി എംആര്‍എസ് 15, രാജീവ് ഗാന്ധി ആശ്രമം സ്കൂള്‍ നൂല്‍പ്പുഴ 11, എംആര്‍എസ് മൂന്നാര്‍ 9, എംആര്‍എസ് വടശ്ശേരിക്കര 9, എംആര്‍എസ് നിലമ്പൂര്‍ 9, എംആര്‍എസ് മലമ്പുഴ 8, എംആര്‍എസ് അട്ടപ്പാടി 8, ഏകലവ്യ എംആര്‍എസ് പൂക്കോട് 5, ഗവ.ആശ്രമം സ്കൂള്‍ തിരുനെല്ലി 3. പരിപാടി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: