തിരുവനന്തപുരം: അവഗണിക്കപ്പെടുന്ന വൃദ്ധമാതാക്കളുടെ ജീവിതകഥ പ്രമേയമാക്കിയ ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന ചിത്രത്തെ സര്‍ക്കാര്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി സംവിധായകന് ശ്രീകുമാരന്‍ തമ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൃദ്ധസദനങ്ങളില്‍ കഴിയുന്ന അമ്മമാര്‍ക്കായി ഈ ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കും.
മക്കളുടെ സഹായമില്ലാതെ ഒറ്റക്ക് താമസിക്കുന്ന എഴുപത് വയസില്‍ കൂടുതല്‍ പ്രായമുള്ള അമ്മമാര്‍ക്കും സൗജന്യ പ്രവേശനം ലഭിക്കും. നാളെ മുതല്‍ വ്യാഴം വരെ തിരുവനന്തപുരം നിള തീയേറ്ററില്‍ ഉച്ചക്ക് 2.30ന്സൗജന്യ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: