ആലപ്പുഴ: വിശ്വസാഹിത്യകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥ ചലച്ചിത്രമാകുന്നു. തകഴിയും ഭാര്യ കാത്തയും തമ്മിലുള്ള ഹൃദയബന്ധവും ഒരുമിച്ചുള്ള ജീവിതവുമാണ് ‘തകഴിയുടെ കാത്ത’ എന്ന സിനിമയുടെ ഇതിവൃത്തം.
കാത്തയെ കേന്ദ്ര കഥാപാത്രമാക്കി അമ്പലപ്പുഴയിലെ ഒരുകൂട്ടം യുവാക്കളാണ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അഭിനേതാക്കള്‍ മുതല്‍ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നവര്‍ വരെ പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാ ഹരിയാണ് കാത്തയെ അവതരിപ്പിക്കുന്നത്. പി. ജയപ്രകാശ് തകഴിയായും വേഷമിടുന്നു.
ചിത്രത്തില്‍ കാത്തയ്ക്ക് ശബ്ദം നല്‍കുന്നത് തകഴിയുടെയും കാത്തയുടെയും ചെറുമകള്‍ ഐമ ദിനകറാണ്. അഡ്വ. കെ.വി. ഗണേഷ്കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. എന്‍.എന്‍. ബൈജുവാണ് സംവിധായകന്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പി.കെ. ഭാഗ്യലക്ഷ്മിയും. തകഴിയുടെ ചരമദിനമായ ഏപ്രില്‍ പത്തിന് സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: