വടക്കാഞ്ചേരി: പുഴ പാലത്തിന് സമീപം നിലകൊള്ളുന്ന വഴിയോര വിരശമകേന്ദ്രം വടക്കാഞ്ചേരി നഗരസഭയ്ക്ക് നാണക്കേടാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ഈ വിശ്രമ കേന്ദ്രം പുനരുദ്ധരിയ്ക്കാന്‍ ഒന്നും ചെയ്യാതിരുന്ന പഞ്ചായത്ത് ഭരണസമിതി അവസാന നാളുകളില്‍ നടത്തിയ ചില രാഷ്ട്രീയ അഭ്യാസങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ ജലരേഖയായി അവസാനിച്ചിരിയ്ക്കുകയാണ്. നഗരഹൃദയത്തിലെ വിശ്രമ കേന്ദ്രം ഇന്നും സാമൂഹ്യ വിരുദ്ധരുടെ പിടിയിലാണ്.
പഞ്ചായത്തിന്റെ പ്രഖ്യാപനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട ജനങ്ങള്‍ വിഢികളാവുകയും ചെയ്തു. മുന്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയയെ പങ്കെടുപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ യോഗം വിളിച്ചെങ്കിലും പ്രചരണ കോലാഹലത്തോടെ എല്ലാം അവസാനിയ്ക്കുകയായിരുന്നു. മുന്‍ കളക്ടറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തുറന്ന വിശ്രമ കേന്ദ്രം തുറന്ന് നോക്കാന്‍ പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വെട്ടി വൃത്തിയാക്കിയ വിശ്രമ കേന്ദ്രം പരിസരം വീണ്ടും പൊന്തക്കാടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: