കരുവാരക്കുണ്ട്: വേനലടുത്തതോടെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മഞ്ഞള്‍പാറയിലെ പാറശ്ശേരി റോഡിലാണ് ഒന്‍പതിലധികം കാട്ടാനകള്‍ കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങിയത്.
കാട്ടാനക്കുട്ടമിറങ്ങുന്നത് ജനവാസ കേന്ദ്രത്തിലായതിനാല്‍ പ്രദേശത്തെ മുപ്പതിലധികം കുടുംബങ്ങള്‍ ഭീതിയിലാണ്. തറപ്പേല്‍ സുരേഷ്, പ്ലാംപാനി ദേവസ്യ എന്നിവരുടെ കൃഷിയിടത്തിലെ കമുക്, വാഴ, റബ്ബര്‍ എന്നിവ നശിപ്പിച്ചു. പാറശ്ശേരി റോഡ് മാര്‍ഗ്ഗം മഞ്ഞള്‍പാറ ബദല്‍ സ്കൂള്‍ വരെ കാട്ടന കൂട്ടമെത്തിയത്. മഴ മാറിയതോടെ വനത്തിനുളളില്‍ നായാട്ടു സംഘങ്ങള്‍ സജീവമായതായും നായാട്ടു സംഘങ്ങളെ ഭയന്നാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ വനത്തിനു പുറത്തേക്ക് കടക്കുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വനത്തില്‍ നിന്നും വെടിയൊച്ച കേട്ടിരുന്നതായും സമീപവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: