വണ്ടൂര്‍: ജനകീയ സമരത്തെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന് എംഎല്‍എയുടെ ആഹ്വാനം. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വേദിയില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് ഏറനാട് എംഎല്‍എ പി.കെ.ബഷീര്‍ വിവാദ പ്രസ്താവന നടത്തിയത്. വണ്ടൂര്‍ മണ്ഡലത്തില്‍ വികസന വിരോധികളായ ആളുകള്‍ കൂടുതലാണെന്നും എന്ത് വികസനം കൊണ്ടുവന്നാലും സമരവുമായി രംഗത്ത് വരികയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സമരക്കാരെ ഗൗനിക്കേണ്ടതില്ലെന്നും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും പി.കെ.ബഷീര്‍ പറഞ്ഞു. എന്നാല്‍ എംഎല്‍എയുടെ വാക്കുകള്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഏറനാട് മണ്ഡലത്തിലെ ചില ഭാഗങ്ങളും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടും അതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ ചടങ്ങിന് ക്ഷണിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ പ്രസ്തവനയാണ് എംഎല്‍എ നടത്തിയതെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആരോപിച്ചു.
ആസ്ഥാന മന്ദിരം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍, നിലമ്പൂര്‍, അരീക്കോട്, മേലാറ്റൂര്‍ ഉപജില്ലകള്‍ ഉള്‍പ്പെടുന്നതാണ് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല. ഇതുവരെ ടിബി പരിസരത്തുള്ള ഒരു കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മന്ത്രി അനില്‍കുമാറിന്റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: