കാഞ്ഞങ്ങാട്: കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് നിട്ടടുക്കത്തെ രാകേഷിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികളെ മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇല്ലാത്തതിനാല്‍ പ്രതികള്‍ നാട്ടില്‍ വീണ്ടും നിര്‍ഭയം കുഴപ്പമുണ്ടാക്കാന്‍ സംഘടിതമായി ശ്രമിക്കുന്നതായും ബിജെപി പറഞ്ഞു. ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാത്തത് ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
പ്രസിഡന്റ് സി.കെ.വല്സലന് അധ്യക്ഷത വഹിച്ചു. കെ.വി.നാരായണ പൊതുവാള്, എന്‍.അശോക് കുമാര്‍, എച്ച്.ആര്.ശ്രീധരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: