കൊട്ടോടി:”കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി തോണിക്കടവില്‍ സ്വകാര്യവ്യക്തി നടത്തിവരുന്ന തോട് കയ്യേറ്റിത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ചുള്ളിക്കര-കുറ്റിക്കോല്‍ റോഡില്‍ തോണിക്കടവ് പാലത്തിനടുത്ത് തോടിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് തോട്ടിലേക്ക് മണ്ണിട്ട് നികത്തി വിസ്തൃതി വര്‍ധിപ്പിക്കുന്നത്.
ഓരോ വര്‍ഷവും ഘട്ടം ഘട്ടമായാണ് തോട്ടിലേക്ക് മണ്ണിടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാതയോരത്തുള്ള സ്ഥലം മണ്ണിട്ട് വിസ്തൃതി കൂട്ടി കൂടിയവിലയ്ക്ക് മറിച്ച് വില്‍ക്കാനാണ് സ്വകാര്യവ്യക്തിയുടെ ശ്രമം. ഓരോ വര്‍ഷവും ഇട്ട മണ്ണ് ഉറച്ചതിന് ശേഷമാണ് അടുത്ത വര്‍ഷം വീണ്ടും ഇടുന്നത്. ഇത്തരത്തില്‍ ഓരോ തവണയും ചെറിയ അളവില്‍ മണ്ണിട്ട് നികത്തുന്നത് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കണ്ണ് വെട്ടിക്കാനാണെന്നും ആക്ഷേപമുണ്ട്. തോട്ടില്‍ മണ്ണ് നിറയുന്നത് കാരണ പാലത്തിന്റെ നിലനില്പിന് ഭീഷണിയാകുമെന്നും പറയുന്നു. തോണിക്കടവ് പാലത്തിന് സമീപത്തെ തോടും റവന്യു സ്ഥവും അളന്ന് തിട്ടപ്പെടുത്തി തോട് കയ്യേറ്റം തടയണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ , കള്ളാര്‍ വില്ലേജ് ഓഫീസര്‍, കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി, എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: