മുന്നാട്: മൂന്നാട് പീപ്പിള്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് നീതിയെന്ന് പരാതി. ഈ വര്‍ഷം ക്ലാസ്സ് ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ അക്രമണം ഒഴിയാത്ത അന്തരീഷത്തില്‍ ആണ് ക്യാമ്പസ്. സിപിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ് പീപ്പിള്‍സ് എന്ന് പറഞ്ഞ് മറ്റു സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അതി ക്രുരമായി മര്‍ദ്ദിക്കുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഈ വര്‍ഷം തന്നെ ക്യാമ്പസിനകത്തും പുറത്തും വെച്ച് അമ്പതിലധികം വിദ്യാര്‍ത്ഥികളാണ് തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയായത്. ക്യാമ്പസിനകത്ത് സ്വാതന്ത്ര്യമായി നാടക്കാനോ സ്വാതന്ത്ര്യമായി പഠിക്കാനോ പറ്റാത്ത രീതിയിലാണ് അവിടെത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളോട് പെരുമാറുന്നത്. തുടര്‍ച്ചയായി മര്ദ്ദനമേല്ക്കുന്നതിനാല് പഠനം നിര്‍ത്തണ്ട നിലയിലാണ് പല വിദ്യാര്‍ത്ഥികളുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
അക്രമികള്‍ക്കെതിരെ ഒരു പരാതി പോലും കൊടുക്കുവാന്‍ സാധിക്കാതെ ഭീഷണിയുടെ മുള് മുനയിലാണ് പല വിദ്യാര്‍ത്ഥികളും ഇവിടെ പഠനം തുടരുന്നത്. ഇതിന് മുമ്പ് പല വിദ്യാര്‍ത്ഥികളും പരാതി കൊടുത്തപ്പോള്‍ അവരെ സംരക്ഷിക്കാനോ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാനോ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്നില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അക്രമണത്തിന് ഇരയായാലും ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല, ഞങ്ങള്‍ക്ക് പരാതി ലഭിച്ചില്ല എന്ന നിലപാടാണ്് കോളേജ് ഭരണ അധികാരികള്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പോലീസില്‍ പരാതി നല്കിയാലും അക്രമികള്‍ക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കുന്ന നിലപാടാണ് അധികാരികള്‍ കൈകൊള്ളുന്നത്. ഇടത് പക്ഷ സംഘടനകളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ കുറ്റം ചെയ്താല്‍ സംരക്ഷിക്കാന്‍ പാഞ്ഞെത്തുന്ന കോളേജ് അധികൃതര്‍ മറ്റു വിഭാഗത്തില്‍പ്പെട്ട നിരപരാധികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായാല്‍ പോലും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പെട്ടവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാതെ നിരപരാധികളെ ബലിയാടാക്കുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയാതീതമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: